രാഷ്ട്രപതിയെ കാണാൻ ഭിന്നശേഷിക്കുട്ടികൾ ഡൽഹിക്ക്

കഴക്കൂട്ടം:രാഷ്ട്രപതി ദ്റൗപദി മുർമുവിനെ നേരിൽക്കാണുവാൻ ന്യൂഡൽഹിയിലേക്ക് പോകുന്ന കഴക്കൂട്ടം മാജിക് പ്ളാനറ്റ് ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കുട്ടികൾക്ക് മന്ത്റി ഡോ.ആർ. ബിന്ദു ഊഷ്മളമായ യാത്രഅയപ്പ് നൽകി. ഇന്നലെ രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിൽ എത്തി കുട്ടികൾക്ക് സമ്മാനപ്പൊതികളും മധുരവും വിതരണം ചെയ്താണ് മന്ത്റി യാത്രഅയപ്പ് നൽകിയത്. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ 27 ന് ഉ ച്ചയ്ക്ക് 12നാ ണ് സംഘം രാഷ്ട്രപതി ഭവനിലെത്തുന്നത്. കുട്ടികളുടെ കലാപരിപാടികൾ രാഷ്ട്രപതി ദ്റൗപദി മുർമുവിന് മുന്നിൽ അവതരിപ്പിക്കും. സന്ദർശനത്തിന് മുന്നോടിയായി കേന്ദ്രസാമൂഹ്യനീതി ശാക്തീകരണ മന്ത്റാലയ ത്തിന്റെ സഹകരണത്തോടെ ഇന്ന് വൈകി ട്ട് 6ന് ഡോ.അംബേദ്കർ ഇന്റ ർനാഷണൽ സെന്ററിൽ ഭിന്നശേഷിക്കുട്ടികളുടെ ഒന്നര മണിക്കൂർ നീളുന്ന എംപവറിംഗ് വിത്ത് ലൗ എന്ന ഇന്ദ്രജാല കലാവിരുന്ന് അരങ്ങേറും. കുട്ടികളുടെ പ്രകടനത്തിന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, നോബൽ പുരസ്‌കാര ജേതാവ് കൈലാഷ് സത്യാർത്ഥി എന്നിവർ പങ്കെടുക്കും. റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ് ആമുഖ പ്രഭാഷണം നടത്തും.