കന്യാകുമാരിയിൽനിന്ന് കശ്മീരിലേക്ക് സ്കേറ്റിങ് ബോർഡ് യാത്ര നടത്തുന്നതിനിടെ ഹരിയാണയിൽവച്ച് ട്രക്കിടിച്ചു മരിച്ച വെഞ്ഞാറമൂട് പുല്ലമ്പാറ അഞ്ചാംകല്ല്
സുമയ്യ മൻസിലിൽ അനസ് ഹജാസിന്റെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും. ഉച്ചയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം, വിലാപയാത്രയായി
പുല്ലമ്പാറയിലെത്തിക്കും. മാമൂട് ഗ്രൗണ്ടിൽ പൊതുദർശനത്തിനു ശേഷം വൈകുന്നേരത്തോടെ ചുള്ളാളം ജുമാ മസ്ജിദ് കബർസ്ഥാനിൽ സംസ്കാരം നടക്കും.......