*നഗരൂർ ശ്രീശങ്കര വിദ്യാ പീഠത്തിൽ അതിവിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം*

ഭാരതത്തിന്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനം നഗരൂർ ശ്രീശങ്കര വിദ്യാപീഠം സ്കൂളിൽ അതിവിപുലമായ പരിപാടികളോടെ ആഘോഷിച്ചു. 
രാവിലെ ഒൻപതു മണിക്ക് പ്രിൻസിപ്പൽ ശ്രീമതി ലക്ഷ്മി  ആർ വാരിയർ, പി.ടി.എ. പ്രസിഡന്റ്‌ ശ്രീ അനൂപ് കുമാർ എന്നിവർ ചേർന്ന്  ദേശീയ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് സ്വാതന്ത്ര്യദിന പ്രതിജ്‌ഞ ചൊല്ലി ദേശിയഗാനം ആലപിച്ചു. വിവിധ വേഷങ്ങളിലെത്തിയ കുട്ടികളും അദ്ധ്യാപകരും രക്ഷിതാകളും പങ്കെടുത്ത സ്വാതന്ത്ര്യ ദിനറാലിക്കു ശേഷം  
പി.ടി.എ. പ്രസിഡന്റ്‌ ശ്രീ. അനൂപ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗം കിളിമാനൂർ സർക്കിൾ ഇൻസ്പെക്ടർ ശ്രീ.സനൂജ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീമതി.ലക്ഷ്മി ആർ.വാര്യർ സ്വാഗതം ആശംസിച്ചു.
ഗ്രാമ പഞ്ചായത്തംഗം ശ്രീ.നിസാമുദീൻ മുഖ്യ പ്രഭാഷണം നടത്തി. 
 നഗരൂർ സബ് ഇൻസ്പെക്ടർ ശ്രീ. ഷിജു മുഖ്യ അതിഥിയായി പങ്കെടുത്തുകൊണ്ട് കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
പത്താം ക്ലാസ് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ ദേവപ്രിയയെയും ഉന്നതവിജയം നേടിയ മറ്റ് കുട്ടികളെയും യോഗത്തിൽ അനുമോദിച്ചു. ഇന്റർ സ്കൂൾ ക്വിസ് മത്സര വിജയികളെ ബ്രദേഴ്സ് കാറ്ററിംഗ് സർവ്വീസിന്റെ ട്രോഫി പി.ടി.എ. അംഗം ശ്രീ. നൗഷാദ് നൽകി അനുമോദിച്ചു.
ശ്രീമതി സഞ്ജു ടീച്ചർ യോഗത്തിന് കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് ദേശിയഗാനാലാപനവും         കുട്ടികളുടെ വിവിധ കലാപരിപാടികളും 
ഉച്ചഭക്ഷണവും ഉണ്ടായിരുന്നു.