കൊട്ടാരക്കര : വിദേശമദ്യം ശീതള പാനീയ കുപ്പികളിലാക്കി തലച്ചിറ, ചിരട്ടക്കോണം, വെട്ടിക്കവല, വാളകം ഭാഗങ്ങളിൽ സ്കൂട്ടറിൽ വിൽപന നടത്തിയ ആൾ പിടിയിൽ.നിരപ്പിൽ ബഥേൽ ഹൗസിൽ സുനിൽ വർഗ്ഗീസ് ആണ് കൊട്ടാരക്കര എക്സൈസിന്റെ പിടിയിലായത്.
സ്കൂട്ടറും പിടിച്ചെടുത്തു.
കോടതി പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫിസർ ജെ.ആർ.പ്രസാദ്കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീലേഷ്, രാഹുൽ,അനീഷ്, രാജി.എസ്.ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.കൂടാതെ
അനധികൃത മദ്യ വിൽപന നടത്തിയ വെണ്ടാർ മനക്കരക്കാവ് നെല്ലിവിള മേലത്തിൽ വീട്ടിൽ ആർ.വിജയൻ പിള്ള, ചേത്തടി ബിനു ഹൗസിൽ ബിനു ജയിംസ് എന്നിവരെയും പിടികൂടി. ഇരണൂർ കക്കാട് തെറ്റിയോട് ഭാഗത്തു നിന്നു 110 ലീറ്റർ കോട കണ്ടെടുത്തു നശിപ്പിച്ചു.