ചിറയിൻകീഴ്: നിരവധി കേസുകളിലെ പ്രതിയെ പിടികൂടാൻ ശ്രമിച്ച പോലീസുകാരെ പ്രതി ആക്രമിച്ചു പരിക്കേൽപ്പിച്ചു.ചിറയിൻകീഴ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ അരുൺ കുമാർ,
ലുക്ക് മാൻ എന്നിവർക്കാണ് പരിക്കേറ്റത്. ആറ്റിങ്ങൽ ഊരൂപൊയ്കയിൽ വച്ചായിരുന്നു സംഭവം. നിരവധി കേസുകളിലെ പ്രതിയായ മിന്നൽ ഫൈസൽ എന്നയാളെ പിടികൂടാൻ പോലീസ് എത്തിയത്. ഇയാളെ പിടികൂടി ഒരു കൈയിൽ വിലങ്ങു വെച്ച ശേഷമാണ് മറുകൈകൊണ്ട് ഇയാൾ കല്ല് ഉപയോഗിച്ച് പോലീസിനെ ആക്രമിച്ചത്. അരുൺകുമാറിന് തലക്കും കൈക്കും പരിക്കുണ്ട്. ലുക്ക്മാന് പിടിവലിക്കിടെ ഉണ്ടായ ചെറിയപരുക്കു മാത്രമാണുള്ളത്. പ്രതി സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ പോലീസുകാരെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.