*മോഷണകേസുകളിലെ പ്രതി റബ്ബര്‍ഷീറ്റുമായി പിടിയില്‍*

സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിരവധി മോഷണകേസുകളിൽ ഉൾപ്പെട്ട പ്രതി റബ്ബർ ഷീറ്റുകളുമായി കിളിമാനൂർ പൊലീസിന്റെ പിടിയിലായി. കിളിമാനൂർ കുന്നുംപുറത്ത് വീട്ടിൽ സുധീരൻ ആണ് പിടിയിലായത്. ഇയാളുടെ പേരിൽ മോഷണം, സുഹൃത്തിനെ കുത്തിയകേസ് അടക്കം കിളിമാനൂർ സ്റ്റേഷനിൽ 14കേസുകളും ന​ഗരൂർ,ആറ്റിങ്ങൾ സ്റ്റേഷനുകളിൽ മോഷണമടക്കം 15ലധികം കേസുകളും നിലവിലുണ്ട്. പ്രതിയെ കസ്റ്റഡിയിലെടുക്കുന്ന സമയത്ത് പ്രതിയുടെ കൈയ്യിൽ റബ്ബർഷീറ്റുകൾ ഉണ്ടായിരുന്നതിനാൽ കൂടുതൽ അന്വേഷണം നടത്തിയതിൽ നിന്ന് ശ്രീലത എന്ന യുവതിയുടെ വീട്ടിൽ നിന്നും മോഷണം പോയഷീറ്റുകളാണിതെന്ന് കണ്ടെത്തിയിട്ടുണ്ട്.  സമീപ കാലത്ത് കിളിമാനൂർ സ്റ്റേഷൻ പരിധിയിൽ നടന്ന മറ്റ് മോഷണകേസുകളിൽ പ്രതിയുടെ സാന്നിധ്യമുണ്ടോയെന്ന വിവരം അന്വേഷിച്ചുവരുന്നതായി കിളിമാനൂർ ഐഎസ്എച്ച്ഒ എസ് സനൂജ് അറിയിച്ചു. ഐഎസ്എച്ച്ഒ എസ് സനൂജിന്റെ നേതൃത്വത്തിൽ  എസ് ഐ വിജിത് കെ നായർ, എഎസ്ഐമാരായ ഷജീം , താഹിർ, ഷാഡോ സിപിഒ അനൂപ് സീനിയർ സിപിഒ ഷാജി എന്നിവർ ചേർന്നാണ് പ്രതിിയെ പിടികൂടിയത്. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു