രാജകുമാരി ഗ്രൂപ്പിൻ്റെ കനിവിന് ഒരു കൈതാങ്ങ് ചാരിറ്റബിൾ ട്രസ്റ്റിലൂടെ പുതിയ രണ്ട് കർമ്മ പദ്ധതികൾക്ക് കൂടി തുടക്കം കുറിക്കുന്നു .
തിരക്കേറിയ ബിസ്സിനസ്സ് ജീവിതത്തിനിടയിലും നമ്മുടെ സമൂഹത്തിലെ അശരണരെയും
നിരാലമ്പരെയും സഹായിക്കാൻ തുടക്കം കുറിച്ച ചാരിറ്റബിൾ ട്രസ്റ്റ് ഇന്ന് വളരെയധികം നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുന്നു.
കഴക്കൂട്ടം മുതൽ കൊട്ടിയം വരെയുള്ള പ്രദേശത്ത് അത്യാഹിതം സംഭവിച്ചവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള 24x7 സൗജന്യ ആബുലൻസ് സേവനവും, നമ്മുടെ പ്രദേശത്ത് പട്ടിണി അനുഭവിക്കുന്നവരുടെ വിശപ്പ് അകറ്റുവാൻ സൗജന്യ ഭക്ഷണ പദ്ധതിയായ
സ്നേഹഊണിൻ്റെ പ്രവർത്തനത്തിനും തുടക്കം കുറിക്കുന്നു.
പുതിയ പദ്ധതികളുടെ ഉദ്ഘാടനം ആഗ്സ്റ്റ് 16 വൈകുന്നേരം 02.00 PM ന് കേരളത്തിൻ്റെ ബഹുമാനപ്പെട്ട വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി.രാജീവ് നിർവഹിക്കുന്നു.കൂടാതെ രാജകുമാരി ഗ്രൂപ്പിൻ്റെ കനിവിന് ഒരു കൈതാങ്ങ് ചാരിറ്റബിൾ ട്രസ്റ്റും, തണൽ പാലിയേറ്റിവ് കെയറും സംയുക്തമായി പാരിപ്പള്ളി പള്ളിക്കൽ റോഡിൽ മുക്കടയിൽ പ്രവർത്തനം ആരംഭിക്കാൻ പോകുന്ന സൗജന്യ ഡയാലിസ് സെൻ്റർ, ഒ.പി.വിഭാഗം, ഫാർമസി വിഭാഗം എന്നിവയുടെ ഔദ്യോഗിക പ്രഖ്യാപനവും ഈ വേദിയിൽ വെച്ച് നടത്തപെടുന്നു. ബഹുമാനപ്പെട്ട എം.പി.ശ്രീ അടൂർ പ്രകാശ്,വർക്കല എം.എൽ.എ.ശ്രീ ജോയി ആറ്റിങ്ങൽ എം.എൽ.എ ശ്രീമതി ഒ.എസ് അംബിക, ചാത്തന്നൂർ എം.എൽ.എ.ശ്രീ ജയലാൽ തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിന് സാക്ഷ്യം വഹിക്കും.
കല്ലമ്പലം നഗരൂർ റോഡിൽ ഉള്ള രാജകുമാരി ഗോൾഡ് & ഡയമണ്ട്സിന് സമീപമുള്ള ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന കർമ്മത്തിലേക്ക് ഏവരെയും സഹർഷം സ്വാഗതം ചെയുന്നു