വ്യവസായിയെ ഹണി ട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ച ദമ്പതികളുള്‍പ്പെടെ ആറുപേര്‍ പൊലീസ്പിടിയില്‍. ഇരിങ്ങാലക്കുട സ്വദേശിയില്‍ നിന്ന് പണവും ആഭരണവും കവര്‍ന്ന കേസിലാണ് പ്രതികള്‍ പിടിയിലായത്.
സമൂഹ മാധ്യമങ്ങള്‍ വഴിയാണ് കൊല്ലം സ്വദേശിനിയായ ദേവു വ്യവസായിയെ പരിചയപ്പെട്ടത്. പിന്നീട് പാലക്കാട് യാക്കരയിലെത്തിച്ചു. ഭര്‍ത്താവും കൂട്ടാളികളുമാണ് സംഘത്തിലുണ്ടായിരുന്നത്. പണവും എടിഎം കാര്‍ഡുകളും വാഹനവും ആഭരണങ്ങളും തകര്‍ന്നു.
പിന്നീട് വ്യവസായിയുമായി കൊടുങ്ങല്ലൂരിലേക്ക് തിരിച്ചു. യാത്രയ്ക്കിടെ രക്ഷപ്പെട്ട വ്യവസായി പാലക്കാട് സൗത്ത് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ പ്രതികള്‍ കാലടിയിലെ ലോഡ്ജിലുണ്ടെന്ന് വിവരം ലഭിച്ചു.
ഇവിടെനിന്നാണ് കസ്റ്റഡിയിലെടുത്തത്. ദേവുവിന്റെ ഭര്‍ത്താവ് ഗോകുല്‍ ദ്വീപ്, സുഹൃത്തുക്കള്‍ കോട്ടയം പാലാ സ്വദേശി ശരത്ത്, ഇരിങ്ങാലക്കുട സ്വദേശികള്‍ ജിഷ്ണു, അജിത്, വിനയ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.
പ്രതികള്‍ സമാനരീതിയില്‍ വേറെയും തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതി ദേവുവിന് ഇന്‍സ്റ്റഗ്രാമില്‍ അറുപതിനായിരത്തിനുമുകളില്‍ ഫോളേവേഴ്‌സുണ്ട്. ഇവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പോലിസ് പരിശോധിച്ചു വരികയാണ്