കിളിമാനൂരിൽ ഇന്നലെ രാവിലെ 11 മണിയോടെ പ്രൈവറ്റ് ബസ്റ്റാന്റിന് സമീപം തെരുവ് നായ 4 വഴിയാത്രക്കാരെ മാരകമായി കടിച്ചു മുറിവേല്പിച്ചു കേശവപുരം ഹോസ്പിറ്റലിൽ നിന്നും ഇവരെ ജനറൽ ഹോസ്പിറ്റലിൽക്ക് റെഫർ ചെയ്തു
ഇതിൽ കുന്നുമ്മേൽ സ്വദേശി ആയ വീട്ടമ്മക്കു ജനറൽ ഹോസ്പിറ്റലിലെ ഇൻജെക്ഷന് അലർജി ഉള്ളതിനാൽ വെളിയിൽ നിന്നും വാങ്ങിയ 10 ml മരുന്നിനു 22000 (ഇരുപത്തിരണ്ടായിരം) രൂപ ആയി.
വൈകുന്നേരം 3 മണിയോടെ പ്രൈവറ്റ് ബസ്സ്റ്റാൻഡിനു എതിർ വശത്തു വച്ചു ചെറുനാരകം കോട് സ്വദേശി ആയ വിജയ് എന്ന സ്കൂൾ വിദ്യാർത്ഥിയെ കടിച്ചു. തൊട്ടടുത്ത കടയുടമ കുട്ടിയെ കേശവപുരം ഹോസ്പിറ്റലിൽ എത്തിച്ചു. പുതിയകാവ് ATM ന് സമീപം ഒരു വഴിയാത്രക്കാരനെയും തെരുവ് നായ ആക്രമിച്ചു. വെള്ളയിൽ പുള്ളിയുള്ള പെൺപട്ടിയാണ് ഇക്കുറി കിളിമാനൂരിനെ ഭീതിയിലാക്കി അക്രമകാരിയാകുന്നത്. കഴിഞ്ഞ രണ്ടു മാസം മുൻപ് ജൂൺ ഒന്നാം തീയതിയോടെ കിളിമാനൂരിലും പരിസരപ്രദേശങ്ങളിലും അക്രമകാരിയായി പാഞ്ഞോടിയ തെരുവുനായ മുപ്പതോളം പേരെ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു.
ഉത്തരവാദപ്പെട്ടവർ അടിയന്തിര നടപടി സ്വീകരിച്ചു നാട്ടുകാരുടെ ജീവൻ രക്ഷിക്കണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.