മൂന്ന് ദിവസം മുമ്പ് ഗൾഫിൽ നിന്നും മടങ്ങിയ യുവാവിനെ വീട്ടിൽ നിന്നും കാണാതായതായി ബന്ധുക്കൾ പൊലിസിൽ പരാതി നൽകി.
നഗരൂർ മുണ്ടയിൽ കോണം കുന്നുവിള വീട്ടിൽ നിസാമുദ്ദീനെയാണ് [38] കാണാതായതായി ബന്ധുക്കൾ നഗരൂർ പൊലീസിൽ പരാതി നൽകിയത്.
പതിനാലാം തീയതി വൈകുന്നേരം വീട്ടിൽ നിന്നും പുറത്തേക്ക് പോയ നിസാമുദിനെ പിന്നീട് കാണാതാവുകയായിരുന്നു. കാണാതാകുന്നതിന് മൂന്ന് ദിവസം മുമ്പാണ് ഗൾഫിൽ നിന്നും നാട്ടിൽ എത്തിയത്. നഗരൂർ പോലീസ് അന്വേഷണം തുടങ്ങി.
കാണാതായ യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വിവരം താഴെ നൽകിയിട്ടുള്ള നമ്പരുകളിൽ അറിയ്ക്കണമെന്ന് നഗരൂർ പൊലിസ് അറിയിച്ചു.
04702678 100
[ നഗരൂർ പോലീസ് ] ,
960588918 [വാർഡ് മെമ്പർ നാലാപ്പാട്ട് നിസാമുദീൻ].