വെഞ്ഞാറമൂട് വലിയ കട്ടയ്ക്കൽ മൈല കുഴിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു പൊയ്ക മുക്ക് സ്വദേശിയായ യുവാവിന് പരിക്ക്.

വെഞ്ഞാറമൂട് ആറ്റിങ്ങൽ റോഡിൽ മൈലക്കുഴിയിൽ  വൈകുന്നേരമായായിരുന്നു മാരുതി വാഗണർ കാറും ഡ്യൂക്ക് ഇരു ചക്ര വാഹനവും തമ്മിൽ കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ പൊയ്കമുക്കിൽ വരുവിള വീട്ടിൽ അച്ചു 22 നെ ഗുരുതര പരിക്കുകളോടെ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു.. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്ത് അമിതവേഗതയിൽ എതിർ ദിശയിൽ നിന്നും വന്ന കാറിലേക്ക് അച്ചു ഓടിച്ചിരുന്ന വാഹനം ചെന്ന് ഇടിക്കുകയായിരുന്നു