വിഴിഞ്ഞം സമരം; സമവായ ചർച്ച തുടങ്ങി

വിഴിഞ്ഞം സമരത്തിൽ സമവായ ചർച്ച തുടങ്ങി. മന്ത്രിമാരായ വി.അബ്ദുറഹ്മാൻ, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിലാണ് യോഗം. വികാരി ജനറൽ യൂജിൻ പെരേരയുടെ നേതൃത്വത്തിൽ പത്തംഗ സംഘം പങ്കെടുക്കുന്നുണ്ട്. നിയമസഭ മന്ദിരത്തിലെ യോഗത്തിൽ ജില്ലാ കളക്ടറും വകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നു.