*വിവാഹ വാഗ്ദാനം നൽകി പീഡനം ....**ഗോകുലം മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർത്ഥിക്കെതിരെ വെഞ്ഞാറമൂട് പോലീസ് കേസെടുത്തു.......*.

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു. വെഞ്ഞാറമൂട്  ഗോകുലം മെഡിക്കൽ കോളേജിലെ നാലാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിക്കെതിരെ വെഞ്ഞാറമൂട് പോലീസ് കേസെടുത്തു. 
 
പാലക്കാട് സ്വദേശിയായ റിഅനീഷിനെതിരെയാണ് 23 കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വെഞ്ഞാറമൂട് പോലീസ് കേസെടുത്തതെങ്കിലും പ്രതിയായ റിനീഷിന് നാലാം വർഷ പരീക്ഷ നടക്കുന്നതിനാൽ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇക്കഴിഞ്ഞ ദിവസമാണ് യുവതി വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ നേരിട്ട് എത്തി പരാതി നൽകിയത് കുളത്തൂപ്പുഴ സ്വദേശിനിയായ യുവതി തിരുവനന്തപുരത്തെ ഒരു സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തു വരവേ പ്രതിയായ റിനീഷും തമ്മിൽ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെടുകയും തുടർന്ന് പ്രണയത്തിൽ ആവുകയും ചെയ്‌തു. 
 
തുടർന്ന് പലയിടങ്ങളിലായി കൊണ്ടുപോയി വിവാഹം കഴിക്കുമെന്ന് ഉറച്ച വിശ്വാസത്തിന്മേൽ പീഡിപ്പിച്ചു എന്നും വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറിയെന്നും കാട്ടിയാണ് പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വെഞ്ഞാറമൂട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.