*സ്വാതന്ത്ര്യ സമര രക്തസാക്ഷികളെ ആദരവോടെസ്മരിക്കണം.അടൂർ പ്രകാശ് എംപി*

ഭാരതത്തിന് സ്വാതന്ത്ര്യം നേടിത്തരാൻ 
ജീവൻ നൽകിയ ആയിരക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികളെ രാജ്യം സ്വാതന്ത്ര്യം ആഘോഷിക്കുന്ന ഓരോ വേളയിലും ആദരവോടെ സ്മരിക്കണമെന്ന്
അടൂർ പ്രകാശ് എം പി പറഞ്ഞു.

വാമനപുരം ദേവസ്വം ബോർഡ് ഹൈസ്കൂളിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷവും പ്രതിഭാ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്എസ്എൽസിക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും അക്കാദമിക മികവ് പുലർത്തിയ പ്രതിഭകൾക്കും, സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബ് നിർമ്മിച്ച ടെലിഫിലിമിലെ അഭിനേതാക്കൾക്കുമുള്ള ഉപഹാരങ്ങൾ വേദിയിൽ വിതരണം ചെയ്തു.

പി.ടി.എ പ്രസിഡണ്ട് കെ.എൻ.പ്രശാന്തൻ്റെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജി.ജി.ഗിരി കൃഷ്ണൻ, പുളിമാത്ത് പഞ്ചായത്ത് പ്രസിഡൻറ് ജി.ശാന്തകുമാരി, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡി. രജ്ഞിതം, വാർഡ് മെമ്പർ എ.എസ്.ആശ, സീനിയർ അസിസ്റ്റൻറ് കെ.എസ്.രമാദേവി എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് വി.എസ്.ലക്ഷ്മി റിപ്പോർട്ടവതരിപ്പിച്ചു.

 സി.വിജയകുമാർ സ്വാഗതവും കെ.ആർ.സുരേഷ് നന്ദിയും പറഞ്ഞു.
രാവിലെ സ്കൂൾ അങ്കണത്തിൽ ഹെഡ്മിസ്ട്രസ് ദേശീയ പതാക ഉയർത്തി. മുൻ പി.ടി.എ പ്രസിഡൻ്റ് എം.ജയേന്ദ്രകുമാർ,  എം.പി.ടി.എ പ്രസിഡൻറ് പി.ബിജി, പി.ടി.എ വൈസ് പ്രസിഡൻ്റ് പ്രിജി എന്നിവർ പങ്കെടുത്തു