ഒറ്റൂർ ഗ്രാമപഞായത്ത് മുൻ പ്രസിഡന്റും ഒറ്റൂരിലെ കോൺഗ്രസിന്റെ നേതാവുമായ ആർ. സുബാഷ് (67)അന്തരിച്ചു

 ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രമുഖ നേതാവ് , ഒറ്റൂർ പേരേറ്റിൽ വലിയവീട്ടിൽ ആർ സുഭാഷ് അന്തരിച്ചു. 67 വയസ്സായിരുന്നു. പരേതനായ അഡ്വ: കെ രാമകൃഷ്ണന്റെ മകനാണ്.. സംസ്കാരം ഇന്ന് (3 - 8 - 22 ) പകൽ 11.30 ന് വീട്ടുവളപ്പിൽ .. നാട്ടിലാകെ പൊതുസമ്മതനും പൊതുകാര്യപ്രസക്തനുമായിരുന്ന സുഭാഷ് 2015 - 2020 കാലഘട്ടത്തിൽ ഒറ്റൂർ പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു. കാൽ നൂറ്റാണ്ടുകാലം പഞ്ചായത്തംഗമായി പ്രവർത്തിച്ചിരുന്ന സുഭാഷ് മുൻപും പഞ്ചായത്ത് പ്രസിഡന്റായി സേവനമനുഷ്ടിച്ചിട്ടുണ്ട്. കോൺഗ്രസ് DCC അംഗമായ സുഭാഷ് മണ്ഡലം പ്രസിഡന്റായും ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. ശ്രീജ്ഞാനോദയം ഗ്രന്ഥശാലയുടെ പ്രസിഡണ്ടാണ്. സാംസ്കാരിക സാമൂഹിക രംഗത്തെ സജീവസാന്നിദ്ധ്യമായിരുന്ന സുഭാഷിന് കഴിഞ്ഞ മാസമാണ് ക്യാൻസർ രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11 മണിയോടെയാണ് അന്ത്യം സംഭവിച്ചത്... ഭാര്യ: സുനിതകുമാരി മുൻ പഞ്ചായത്തംഗമാണ്. മകൾ ഉമ.. മരുമകൻ ഷിബിൻദാസ് വിദേശത്താണ്.