ചെങ്ങാലൂര്‍ സ്വദേശികളായ മൂന്ന് യുവാക്കളാണ് കുളിക്കാനായി വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയത്. രണ്ടുപേര്‍ കാല്‍വഴുതി വീണ് ഒഴുക്കില്‍പ്പെട്ടാണ് അപകടം ഉണ്ടായത്. കൂടെ ഉണ്ടായിരുന്ന മൂന്നാമത്തെയാള്‍ രക്ഷപ്പെട്ടു. മൃതദേഹങ്ങള്‍ പുറത്തെടുത്തു.
മഴക്കാലമായതിനാല്‍ വെള്ളച്ചാട്ടത്തില്‍ ഇറങ്ങരുത് എന്ന് സംസ്ഥാനതലത്തില്‍ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. ഇത് ശ്രദ്ധിക്കാതെ വെള്ളത്തില്‍ ഇറങ്ങിയപ്പോള്‍ അപകടം സംഭവിച്ചതാകാമെന്നാണ് നിഗമനം.