മണമ്പൂർ -ചാത്തമ്പറ റോഡ് നന്നാക്കിയിട്ടും പാലം തകർച്ചയിൽ തന്നെ

: മണമ്പൂർ -ചാത്തമ്പറ റോഡ് കോടികൾ ചെലവഴിച്ചു ബി.എം.ബി.സി നിലവാരത്തിൽ നവീകരിച്ചെങ്കിലും കോട്ടാറക്കോണം പാലം തകർച്ചയിൽ. പാലത്തിന്റെ കൈവരികളും ബീമുകളും അടർന്നു വീണ് കമ്പികൾ പുറത്ത് വന്നു. റോഡ് നവീകരിച്ച സമയത്ത് പാലത്തിലെ ടാർ ഭാഗം പഴയപടി നിലനിറുത്തുകയായിരുന്നു. റോഡിന്റെ പൊക്കത്തിൽ നിന്ന് പഴയ ടാറിന്റെ പൊക്കം താഴ്ന്ന് നിൽക്കുന്നതിനാലും ടാറിന്റെ പഴക്കം കൊണ്ടും പാലത്തിൽ കുഴികൾ രൂപപ്പെട്ടു വെള്ളം കെട്ടിനിൽക്കുകയാണ്.

വേഗതയിൽ എത്തുന്ന വാഹനങ്ങൾ പാലത്തിലെ കുഴികളിൽ വീണ് അപകടം പതിവാണ്. ഇരുചക്ര വാഹനങ്ങളാണ് കൂടുതൽ അപകടത്തിൽപ്പെടുന്നത്. എത്രയും വേഗം പാലം പുതുക്കിപ്പണിയുകയോ പാലത്തിലെ ടാറിൽ ഉണ്ടായ കുഴികൾ അടയ്ക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.