*നാവായിക്കുളം പി എച്ച് സിക്ക് സമീപം ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയില്‍ ചത്ത പോത്ത് കുട്ടിയെ കണ്ടെത്തി.*

നാവായിക്കുളം പി.എച്ച്‌.സിക്ക് സമീപം കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. ദുര്‍ഗന്ധം വമിക്കുന്ന ചാക്കില്‍ നിന്ന് രക്തം പുറത്തേക്ക് ഒഴുകുന്നത് കണ്ട നാട്ടുകാര്‍ ഭയന്ന് വാര്‍ഡ്‌ മെമ്ബര്‍ അശോകനെ അറിയിക്കുകയായിരുന്നു. അദ്ദേഹം സ്ഥലത്തെത്തി പൊലീസിനെ അറിയിക്കുകയും പൊലീസിന്റെ നിര്‍ദ്ദേശാനുസരണം ചാക്കിന്റെ കെട്ട് അഴിച്ചു നോക്കിയപ്പോഴാണ് പ്രസവത്തില്‍ ചത്ത രണ്ട് ദിവസം പഴക്കമുള്ള പോത്ത് കുട്ടിയാണെന്ന് മനസിലായത്. കുട്ടിയോടൊപ്പം മറുപിള്ളയും ഉണ്ടായിരുന്നു. സമീപത്തെ വീടുകളിലൊന്നും എരുമയില്ലാത്തതിനാല്‍ മറ്റെവിടെ നിന്നോ കുഴിച്ചിടുന്ന ബുദ്ധിമുട്ട് കൊണ്ട് വാഹനത്തില്‍ കൊണ്ടുവന്ന് തള്ളിയതാകാമെന്ന് സംശയിക്കുന്നു. തുടര്‍ന്ന് മെമ്ബറും നാട്ടുകാരും ചേര്‍ന്ന് വൈകിട്ടോടെ പോത്ത് കുട്ടിയെ കുഴിച്ചിട്ടു.