കനത്തമഴയെ തുടര്‍ന്ന് മുവാറ്റുപുഴയിലെ അപ്രോച്ച് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു. കച്ചേരിതാഴത്ത് പാലത്തിനു സമീപമാണ് വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. നൂറുകണക്കിന് വാഹനങ്ങള്‍ പോകുന്ന എം സി റോഡിലാണ് ഗര്‍ത്തം. ഇതേ തുടര്‍ന്ന് വാഹനങ്ങള്‍ വഴി തിരിച്ച് വിടുകയാണ്.
അപ്രോച്ച് റോഡിനടിയില്‍ മണ്ണ് ഒലിച്ചുപോയെന്ന് സംശയമുള്ളതിനാല്‍ വിശദമായ പരിശോധന ഇന്ന് നടത്തും. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു. അതേസമയം പ്രദേശത്ത് മഴ തുടരുകയാണ്. ഒരു ദുരിതാശ്വാസ ക്യാമ്പ് കൂടി തുടങ്ങി. ഇതോടെ മൂവാറ്റുപുഴയിലെ ക്യാമ്പുകളുടെ എണ്ണം മൂന്നായി.