സി​ഗ്നൽ തകരാർ കാരണം ട്രെയിൻ ​ഗതാ​ഗതം തടസപ്പെടുന്ന സാഹചര്യത്തിൽ കൂടുതൽ ബസ് സർവ്വീസുകളുമായി കെഎസ്ആർടിസി

എറണാകുളത്ത് സി​ഗ്നൽ തകരാർ കാരണം സംസ്ഥാനത്തെ ട്രെയിൻ ​ഗതാ​ഗതം തടസപ്പെടുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് വേണ്ടി കെഎസ്ആർടിസി അധിക സർവ്വീസുകൾ ആരംഭിച്ചു.  നിലവിലുള്ള സർവ്വീസുകൾക്ക് പുറമെ കൂടുതൽ സർവ്വീസുകൾ ഓൺലൈൻ റിസർവേഷനിൽ ഉൾപ്പെടുത്തിയും,  യാത്രക്കാരുടെ തിരക്കിന് അനുസരിച്ച് ഓപ്പറേറ്റ് ചെയ്യും. കൂടാതെ നിലവിൽ ഓപ്പറേറ്റ് ചെയ്ത് വരുന്ന തിരുവനന്തപുരം- കോഴിക്കോട്, കോഴിക്കോട് - തിരുവനന്തപുരം ബൈപ്പാസ് റൈഡറുകൾ ഓരോ മണിയ്ക്കൂർ ഇടവേളകളിൽ എത്രയും വേ​ഗം യാത്രക്കാർക്ക് തിരുവനന്തപുരത്ത് നിന്നും കോഴിക്കോടേക്കും തിരിച്ചും  എത്തുന്ന രീതിയിൽ ക്രമീകരിച്ചിട്ടുണ്ട്. പുഷ്ബാക്ക്  സീറ്റോട് കൂടിയ ഇരുന്ന് മാത്രം യാത്ര ചെയ്യത്തക്ക  രീതിയിലുള്ള ഈ സർവ്വീസുകളിൽ  വേ​ഗത്തിൽ എത്തിച്ചേരാനുമാകും, കൂടാതെ യാത്രക്കാരുടെ തിരക്ക് അനുസരിച്ച് കൂടുതൽ അന്തർ സംസ്ഥാന സർവ്വീസുകളും ഏർപ്പെടുത്തും    

ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്.

Like👍 share✅and  subscribe▶️

🌐Website: www.keralartc.com

YouTube - 
https://youtube.com/channel/UCQO70_lRhoPu__PMrnroIHg

facebook - https://www.facebook.com/KeralaStateRoadTransportCorporation/

linkedin
https://www.linkedin.com/in/ksrtc-mediacell-780522220/

Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08

#ksrtc #cmd #Tvm #bypass #rider #lowfloorAC #Swift #super deluxe #bus ##ksrtcswift