സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് തിങ്കളാഴ്ച അവധി

തിരുവനന്തപുരം: തിങ്കളാഴ്ച സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കില്ല. 75ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌ ആഗസ്ത് 15ന് അവധി പ്രഖ്യാപിച്ചു വാർത്താക്കുറിപ്പ് ഇറങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ ബവ്‌റിജസ് കോര്‍പ്പറേനു കീഴിലുള്ള ചില്ലറ വില്‍പ്പനശാലകള്‍ക്ക് ആഗസ്ത് 15ന് അവധി പ്രഖ്യാപിച്ച്‌ കേരള സ്‌റ്റേറ്റ് ബവ്‌റിജസ് കോര്‍പ്പറേഷന്റെ ജനറല്‍ മാനേജര്‍ വാര്‍ത്താ കുറിപ്പ് പുറത്തിറക്കി.