കൃഷി ഓഫീസർ ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ മരിച്ച നിലയില്‍

കട്ടപ്പന: കൃഷി ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മുള്ളുവിള സ്വദേശി എം ജെ അനുരൂപിനെ ആണ് ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാവിലെ മുതല്‍ ഇദ്ദേഹത്തെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് ക്വാര്‍ട്ടേഴ്‌സില്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് അടുക്കളയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.