വാഷിങ്‌ടൺ : അൽ ഖ്വയ്‌ദ തലവൻ അയ്‌മൻ അൽ സവാഹിരിയെ അമേരിക്ക വധിച്ചു. സിഐഎ കാബൂളിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ആണ് അയ്‌മൻ അൽ സവാഹിരിയെ വധിച്ചത്. അയ്‌മൻ അൽ സവാഹിരിയെ വധിച്ചുവെന്ന് യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ സ്ഥിരീകരിച്ചു. അയ്‌മൻ അൽ സവാഹിരി 2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്‍റർ ആക്രമണത്തിലെ സൂത്രധാരനായിരുന്നു.