ആൺ പെൺ കുട്ടികളെ ഒരുമിച്ച് ഒരു ബെഞ്ചിലിരുത്തുന്നത് പരിഗണിക്കണം,പാഠ്യപദ്ധതി പരിഷ്ക്കരണ സമിതിയുടെ കരട് നിർദേശംആൺ-പെൺ വ്യത്യാസമില്ലാത്ത മിക്സ്ഡ് സ്കൂളുകൾ, ജെൻഡർ ന്യൂട്രാലിറ്റി യൂണിഫോം... ഇതിനു പിന്നാലെയാണ് ആൺകുട്ടികളേയും പെൺകുട്ടികളേയും ഇടകലർത്തി ഒരു ബെഞ്ചിൽ ഇരുത്തണമെന്ന നിർദ്ദേശത്തിൽ നിന്ന് കൂടി സർക്കാർ പിന്നോട്ടു പോകുന്നത്. എസ്‍സിഇആർടി (SCERT) തയ്യാറാക്കിയ കരട് റിപ്പോർട്ടിലെ നിർദേശമാണ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഒഴിവാക്കിയത്. മുസ്ലിം ലീഗ് നേതാക്കൾ, വിവാദ നിർദേശത്തിനെതിരെ ആദ്യം തന്നെ രംഗത്തെത്തിയിരുന്നെങ്കിലും നിലപാട് ന്യായീകരിക്കുകയാണ് സർക്കാർ ചെയ്തത്.എന്നാൽ സമസ്ത ഉൾപ്പെടെ സർക്കാരിനൊപ്പം നിൽക്കുന്ന മുസ്ലിം സംഘടനകൾ എതിർപ്പറിയിച്ചതോടെ നിലപാടിൽ വെള്ളം ചേർത്തിരിക്കുകയാണ് സർക്കാർ. പാഠ്യ പദ്ധതി ചട്ടക്കൂട് പരിഷ്കരണത്തിനുള്ള വിദഗ്‍ധ സമിതിയുടെ ആദ്യ യോഗത്തിൽ തന്നെ നിർദേശം വിവാദമാകാനുള്ള സാധ്യത ചില അംഗങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ചർച്ചയാകാമെന്ന നിലപാടിലായിരുന്നു സർക്കാർ. ഇതിനു പിന്നാലെ നിർദേശത്തിനെതിരെ ആഞ്ഞടിച്ച് മുസ്ലിം ലീഗ് നേതാക്കളായ എം.കെ.മുനീറും പി.എം.എ.സലാമും രംഗത്തെത്തുകയായിരുന്നു.സംസ്ഥാനത്ത് സ്കൂളുകളിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ച് ഇരുത്താമെന്ന നിർദേശം ഒഴിവാക്കിയ സർക്കാർ നടപടി സ്വാഗതം ചെയ്ത് സമസ്ത. ചില ഭാഗങ്ങൾ പാഠ്യ പദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നു എന്ന് അറിയുന്നതിൽ സന്തോഷമുണ്ടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രതികരിച്ചു.