*മത്സരത്തിനിടയില്‍ റഫറിക്ക് നേരെ കൈയ്യറ്റം.. സിആർപിഎഫ് ടീമിന് ഒരു വർഷത്തേക്ക് സസ്പെൻഷൻ .*

പിരപ്പന്‍കോട്   ഇന്റര്‍ നാഷണല്‍ അഖ്വാട്ടിക് കോംപ്ലക്‌സില്‍ നടക്കുന്ന  നടക്കുന്ന  ആള്‍ഇന്ത്യാ പോലീസ് അഖ്വാട്ടിക് ആന്റ് ക്രോസ് കണ്‍ട്രി ചാമ്പ്യന്‍  ഷിപ്പ്  വാട്ടര്‍പോളോ മത്സരത്തിനിയില്‍ റഫറിക്ക് നേരെ കൈയ്യേറ്റം. 
കയ്യേറ്റം നടത്തിയ സിആർപിഎഫ് ടീമിനെ ഒരു വർഷത്തേക്ക് മത്സരങ്ങളിൽ നിന്നും വിലക്ക് ഏർപ്പെടുത്തി സ്വിമ്മിങ് ഫെഡറേഷൻ .
ഇന്ന് ഉച്ചയ്ക്ക് നടന്ന വാട്ടർ പോളോ മത്സരത്തിൽ സിആർപിഎഫ് പഞ്ചാബ് പോലീസുമായിരുന്നു മത്സരം മൂന്നു കോർട്ട് മത്സരം നടന്നപ്പോൾ പഞ്ചാബ് പോലീസ് മൂന്ന് ഗോളും സി. ആർപിഎഫ് ഒരുഗോളും നേടിയിരുന്നു. ഇതിനിടെ സിആർപിഎഫിന്റെ കോച്ച്  സിമ്മിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ കോച്ച് ആയിട്ടുള്ള മായങ്കിനേ ചെകിടത്ത് അടിക്കുകയായിരുന്നു. തുടർന്ന് വാട്ടർ പോളോ മത്സരം നിർത്തിവെക്കുകയുംചെയ്തു
റഫറി പക്ഷപാതപരമായി പെരുമാറിയെന്നതാണ് കാരണമായി പറയുന്നത്. സ്വി്മ്മിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക റഫറി ഗുജറാത്ത് സ്വദേശി യായ മായംഗ് പട്ടേൽ . റഫറിയും,  സി.ആര്‍.പി.എഫും അപ്പീല്‍ കമ്മിറ്റിക്ക് പരാതി നല്കിയിട്ടുണ്ട്.തുടർന്നാണ് സസ്പെൻഷൻ