വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം, അധ്യാപകനെതിരെ പോക്സോ കേസ്

തൊടുപുഴ: വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകനെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു.ഇടുക്കി കഞ്ഞിക്കുഴി സ്കൂളിലെ അധ്യാപകനായ പത്തനംതിട്ട സ്വദേശി ഹരി ആര്‍ വിശ്വനാഥനെതിരെയാണ് കേസെടുത്തത്. എന്‍എസ്‌എസ് ക്യാമ്പിൽ വച്ചാണ് ഇയാള്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയത്.വസ്ത്രം മാറുമ്പോൾ ഒളിഞ്ഞു നോക്കിയെന്നും പരാതിയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്.

പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ ഫോണ്‍ വിളിച്ച്‌ സമ്മര്‍ദം ചെലുത്തിയെന്നും പരാതിയില്‍ പറയുന്നു. മുൻപും സമാന പരാതികള്‍ ഇയാള്‍ക്കെതിരെ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ആർഎസ്എസ് അനുകൂല അധ്യാപക സംഘടനയുടെ സജീവ പ്രവർത്തകനാണ് അധ്യാപകൻ. പരാതി പിൻവലിപ്പിക്കാൻ അധ്യാപകൻ മറ്റൊരു വിദ്യാർത്ഥിയെ വിളിച്ച് സമ്മർദം ചെലുത്തുന്നതിന്റെ ഫോൺ സംഭാഷണവും പുറത്തായിട്ടുണ്ട്.