ആറ്റിങ്ങലിൽ സ്വകാര്യ ബസ്സ് ജീവനക്കാർ പണിമുടക്കുന്നു.

ഇന്ന് രാവിലെ 9.30 ന് കാർത്തി ബസ്സിലെ ഡ്രൈവർ രാജേഷിനെ ഒരു സംഘം ആട്ടോ ഡ്രൈവർമാർ GHS ജംഗ്ഷനിൽ വച്ച് മർദ്ദിച്ചു എന്നാരോപിച്ചാണ് 10 മണിമുതൽ ബസ്സുകൾ ഒഴിച്ചിട്ട് സമരം തുടങ്ങിയത്.... രാവിലെ സ്കൂളിലും മറ്റും പോയ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ തിരിച്ചു വീട്ടിലെത്താൻ കഴിയാത്ത സ്ഥിതിയാണ് മണിക്കൂറുകൾ കഴിഞ്ഞിട്ടും ആറ്റിങ്ങൽ പോലീസോ, മറ്റു അധികൃതരോ അറിഞ്ഞ ഭാവം നടിക്കുന്നില്ലെന്നു പൊതുജനങ്ങൾ രോഷം കൊള്ളുന്നുണ്ട്.