ഭർത്താവ് മരിച്ചു , മകൻ ബൈക്ക് ആക്‌സിഡന്റിൽ മരണപെട്ടു , മകളും മരണത്തിന് കീഴടങ്ങി , സംഗീത സംവിധായകൻ ജോൺസൺ മാഷിന്റെ ഭാര്യ റാണിയുടെ ജീവിതം ഇപ്പോൾ ഇങ്ങനെ

ജോൺസൺ മാസ്റ്റർ എന്ന അതുല്യ പ്രതിഭ മൺമറഞ്ഞിട്ട് 11 വർഷം പിന്നിട്ടു, ജോൺസന്റെ ഓർമകളിലും ശൂന്യതയിലും ഒറ്റപ്പെട്ട് റാണി കാലമെത്ര കടന്നുപോയാലും ജോൺസൺ മാസ്റ്ററുടെ ഈണങ്ങൾ ഒരിക്കലും മരിക്കുന്നില്ല. മലയാള സിനിമക്ക് ഒരുപാട് നല്ല ഈണങ്ങൾ സമ്മാനിച്ച ആർക്കും പകരം വെക്കാനാവാത്ത സംഗീത സംവിധായകൻ. ജോൺസർ മാസ്റ്റർ എന്ന ആ മഹാപ്രതിഭ മലയാള സംഗീത ലോകത്തിൽ ഒന്നേയുള്ളൂ. ജോൺസൺ മാസ്റ്റർ ഓർമയായിട്ട് 11 വർഷം കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ വേർപ്പാട് സംഗീത ലോകത്തിന് തീരാ നഷ്ടം തന്നെയാണ്. അദ്ദേഹം വിട്ടുപിരിഞ്ഞത് ഓർത്തെടുക്കാനും കേട്ടാലും മതിവരാത്ത ഒരുപാട് നല്ല ഈണങ്ങൾ മലയാളത്തിനു സമ്മാനിച്ചു കൊണ്ടാണ്. അദ്ദേഹത്തിന്റെ സംഗീതത്തിലൂടെയാണ് ഈ അതുല്യ പ്രതിഭ ഇന്നും ജീവിക്കുന്നത്. സംഗീതം സിനിമയുടെ ജീവനാണ്. സംഗീതമില്ലെങ്കിൽ സിനിമ ആർക്കും വേണ്ടാത്ത ഒരു പാഴ് വസ്തുവിനെ പോലെയാകും. സംഗീത സംവിധായകന്മാരില്ലെങ്കിലോ? അങ്ങനെയൊരു നഷ്ടം തന്നെയാണ് ജോൺസൺ മാസ്റ്റർ.ജോൺസൺ മാസ്റ്ററുടെ സംഗീതത്തിന് ജീവൻ നൽകാൻ മറ്റാർക്കും കഴിയില്ല. താൻ സൃഷ്‌ടിച്ച തന്റെ സംഗീതം തന്റെ മാത്രം ശ്വാസമാണ്. മലയാളത്തിൽ പശ്ചാത്തല സംഗീതത്തിന് ആദ്യമായി ദേശീയ അവാർഡ് നേടിയ മലയാളി എന്നു വേണം പറയാൻ, ജോൺസൺ മാസ്റ്ററെ. 1994 ൽ പൊന്തൻമാട എന്ന ചിത്രത്തിനാണ് അദ്ദേഹത്തിന് അവാർഡ് ലഭിച്ചത്. പിന്നീട് സുകൃതം എന്ന ചിത്രത്തിൽ വേണ്ടി മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാർഡും ജോൺസണ് സ്വന്തം. അഞ്ച് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടിയിട്ടുള്ള പ്രതിഭയാണ് ജോൺസൺ മാസ്റ്റർ. ഇണയെത്തേടി’ എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി സംഗീതസംവിധാനം നിർവഹിച്ചത്. ഒരുപാട് സംവിധായകന്മാർ അദ്ദേഹത്തിന്റെ സംഗീതത്തിൽ മുഴുകി അദ്ദേഹത്തിന്റെ അടുത്തെത്തിയിട്ടുണ്ട്. തന്റെ സംഗീതം പഴയകാലത്തെ ഒരുപാട് ചിത്രങ്ങൾക്ക് ജീവൻ നൽകി. അന്തിപ്പൂമാനം, അനുരാഗിണി, അഴകേ നിൻ, ആടിവാകാറ്റേ, എത്രനേരമായി ഞാൻ, രാജ ഹംസമേ, എന്തേ കണ്ണനു കറുപ്പു നിറം, ഒന്നു തൊടാനുള്ളിൽ, സ്വർണമുകിലെ, തുടങ്ങിയ ഗാനങ്ങൾക്ക് ജീവൻ നൽകിയത് തന്റെ ഈ ഈണങ്ങളാണ്.

ജോൺസൺ മാസ്റ്ററുടെ പ്രിയതമ ഇപ്പോൾ ഓർക്കുകയാണ് തന്റെ പ്രാണൻ തന്നിൽ നിന്നും വിട്ടു പിരിഞ്ഞിട്ട് 10 വർഷം പിന്നിട്ടും എങ്ങനെ മറക്കും ഞാൻ – ജോൺസൺ മാസ്റ്ററുടെ ഭാര്യ റാണി പറയുന്നു. ജോൺസൺ മാസ്റ്റർക്ക് ഏറ്റവും പ്രിയപ്പെട്ട തന്റെ ആത്മസുഹൃത്തായിരുന്ന ഗിറ്റാറിനെ നെഞ്ചോടു ചേർത്ത് വെച്ചാണ് റാണി ജോൺസണെ ഓർക്കുന്നത്. തനിക്ക് പ്രിയപ്പെട്ടവരെയല്ലാം ദൈവം തന്നിൽ നിന്നും പറിച്ചെടുത്തു. ഭർത്താവും മക്കളും ഇല്ല ഇപ്പോൾ. അവരില്ലാത്ത ശൂന്യതയിലാണ് ഞാൻ ഇന്ന്‌ ജീവിക്കുന്നത്. ജോൺസൺ പോയതിനു പിന്നാലെ ഒരു ബൈക്ക് അപകടത്തിൽ തന്റെ മകനെ നഷ്ടപ്പെട്ടു. മകളുണ്ടല്ലോ എന്ന് ആശ്വസിച്ചിരുന്ന തനിക്ക് പിന്നീട് മകളെയും നഷ്ടപ്പെട്ടു. വിധിയുടെ ക്രൂരത ആയിരുന്നു. അങ്ങനെ ഞാൻ തനിച്ചായി-റാണി പറയുന്നു. ജോൺസണുമായുള്ള പഴയകാലം ഓർക്കുകയാണ് റാണി. അദ്ദേഹം എന്നെ വിവാഹം ചെയ്യാൻ കാരണം സംഗീത സംവിധായകൻ അർജുനൻ മാഷായിരുന്നു. എന്റെ ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ടാണ് ജോൺസണും സുഹൃത്തുക്കളും പെണ്ണ് കാണാൻ വന്നത്.പെണ്ണു കാണാൻ വന്നപ്പോൾ അദ്ദേഹം എന്നോട് ചോദിച്ച ഒരു ചോദ്യമുണ്ട്. സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററെ അറിയോ എന്ന്. യേശുദാസിനെയും ജാനകിയെയും അറിയാം എന്നായിരുന്നു എന്റെ മറുപടി. പിന്നീട് അദ്ദേഹം ഇടക്കിടെ തമാശയായി പറയാറുണ്ടായിരുന്നു പെണ്ണ് കാണാൻ വന്നപ്പോൾ നീ എന്നെ എല്ലാരുടെയും മുന്നിൽ വെച്ച് നാണം കെടുത്തിയെന്ന്. ആദ്യമായി ദേശീയ അവാർഡ് കിട്ടിയപ്പോൾ മമ്മൂട്ടിയായിരുന്നു ആദ്യം ഫോണില്‍ വിളിച്ചു അറിയിച്ചത്. താൻ കാൾ എടുത്തപ്പോൾ മമ്മൂട്ടിയാണ് എന്ന് മനസിലായില്ല തനിക്ക്. ഏതോ മമ്മൂട്ടി വിളിക്കുന്നു എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. പിന്നീട് അത് മമ്മൂട്ടി ആയിരുന്നു തനിക്ക് മനസിലായത്. താൻ ജീവിതത്തിൽ വന്നതിനു ശേഷമാണു തനിക്ക് ഭാഗ്യമുണ്ടായതെന്നു ജോൺസൺ പറഞ്ഞതും സന്തോഷത്തോടെ ഓർത്തെടുക്കുകയാണ് റാണി.