”ഇയാള് നമ്മളെ കൊയപ്പത്തിലാക്കും”…! നിയമസഭയില്‍ പ്രസംഗിക്കാനെഴുന്നേറ്റ കെ.ടി ജലീലിനെക്കുറിച്ചുള്ള കെ.കെ.ശൈലജയുടെ ആത്മഗതം പുറത്ത്. നിയമസഭയില്‍ ലോകായുക്ത നിയമഭേദഗതി ചര്‍ച്ചക്കിടെ കെ.ടി ജലീല്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോഴായിരുന്നു ശൈലജയുടെ ആത്മഗതം. മൈക്ക് ഓഫാക്കാന്‍ വൈകിയതാണ് ആത്മഗതം പരസ്യമാകാന്‍ കാരണം.