പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ ഗുരുതരമായ വീഴ്ചകളുണ്ടായിട്ടുണ്ട്, സ്വജനപക്ഷപാതപരമായിരുന്നു നിയമനമെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഹര്‍ജി പ്രാഥമികമായി പരിഗണിച്ചാണ് നിയമന നടപടികള്‍ സ്റ്റേ ചെയ്യാന്‍ കോടതി ഉത്തരവുണ്ടായിരിക്കുന്നത്.
നിയമനത്തിനായുള്ള റിസര്‍ച് സ്‌കോര്‍ പ്രിയ വര്‍ഗീസിന്റേത് 156 ഉം, രണ്ടാം സ്ഥാനത്തുള്ള ജോസഫ് സ്‌കറിയയ്ക്ക് 651 പോയിന്റുമായിരുന്നു.
കണ്ണൂര്‍ സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ വിവരാവകാശ രേഖ നേരത്തെ പുറത്തുവന്നിരുന്നു. യോഗ്യതയില്‍ പ്രിയ വര്‍ഗീസ് ഏറെ മുന്നിലെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്.നിയമനവുമായി ബന്ധപ്പെട്ട് പരാതി ഉന്നയിച്ച ജോസഫ് സ്‌കറിയക്ക് അടിസ്ഥാന യോഗ്യതയായ നെറ്റ് ഇല്ലെന്നും രേഖയില്‍ പറയുന്നുണ്ട്.
അഭിമുഖത്തില്‍ പങ്കെടുത്തവരില്‍ ബിരുദത്തിന് 70% മാര്‍ക്കുണ്ടായിരുന്നത് പ്രിയയ്ക്ക് മാത്രമാണ്. യോഗ്യത സംബന്ധിച്ച അക്കാദമിക മാനദണ്ഡങ്ങളില്‍ പ്രിയ വര്‍ഗീസിനേക്കാള്‍ മികച്ച റെക്കോഡ് ജോസഫ് സ്‌ക്കറിയയ്ക്കുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ബിരുദാനന്തര ബിരുദത്തില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് ഫസ്റ്റ് ക്ലാസ് യോഗ്യതയുള്ളത്. അതിലൊരാള്‍ പ്രിയ വര്‍ഗീസും മറ്റൊരാള്‍ ഗണേഷ് സിയുമാണ്.
1991ലാണ് കോളേജ് അധ്യാപനത്തിന് അടിസ്ഥാന യോഗ്യതയായി യുജിസി നെറ്റ് ഏര്‍പ്പെടുത്തുന്നത്. ജോസഫ് സ്‌കറിയ മലയാളത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കുന്നത് 1992ലാണ്. ഉദ്യേഗാര്‍ത്ഥികള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ച പബ്ലിക്കേഷനുകള്‍ പ്രസിദ്ധീകിരിച്ചിട്ടുള്ള ജേര്‍ണലുകളുടെ അംഗീകാരം ഇവ സംബന്ധിച്ച് സ്‌ക്രീനിംഗ് കമ്മിറ്റിയോ സെലക്ഷന്‍ കമ്മിറ്റിയോ പ്രത്യേകം രേഖപ്പെടുത്തലുകള്‍ നടത്തിയിട്ടില്ലെന്നും വിവരാവകാശ രേഖയില്‍ പറയുന്നുണ്ട്.