ബസ് നിയന്ത്രണംവിട്ട് എയതിർദിശയിൽ നിന്നും വന്ന ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. ഇലക്ട്രിക് പോസ്റ്റിലും പരിസത്തെ കടയിലുമായി ഇടിച്ചു നിന്നു. അപകടത്തിൽ ബൈക്ക് യാത്രികനായ മഞ്ചാടിമൂട് ഹാപ്പിലാൻഡ് സ്വദേശി അനിൽകുമാറിനെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റ് രണ്ടായി ഒടിഞ്ഞു ഒഴിവായത് വൻ ദുരന്തം. ബസിലുണ്ടായിരുന്നവർ ഉൾപ്പെടെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. .മൂവാറ്റുപുഴ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും എതിർ ദിശയിൽ നിന്നും വന്ന തമ്മിലാണ് കുട്ടിയിടിച്ചു അപകടം ഉണ്ടായത്
വെമ്പായം ഭാഗത്ത് നിന്നും വെഞ്ഞാറമൂട് ഭാഗത്ത് പോയ ബൈക്ക് യാത്രികൻ വലതുവശത്തേക്കുള്ള ബൈ റോഡിൽ കയറുന്നതിനായി വാഹനം വലത്തോട്ട് തിരിക്കുകയും പെട്ടെന്ന് തന്നെ വാഹനം ഇടത്തേക്ക് തിരിക്കുകയും ചെയ്തു ഈ ബൈക്ക് യാത്രകനെ രക്ഷപ്പെടുത്തുന്നതിനായി ബസ് വലത്തേക്ക് തിരിക്കുകയായിരുന്നു എന്ന് കെഎസ്ആർടിസി ബസ് ഡ്രൈവർ സിറാജ് പറയുന്നത്
ബൈക്ക് യാത്രികൻ ബൈക്കിൽ നിന്നും തെറിച്ചു വീഴുകയും ബൈക്ക് പൂർണ്ണമായും തകരുകയും ചെയ്തു
ബൈക്ക് യാത്രികൻ
ഹാപ്പിലാൻഡ് സ്വദേശി അനിൽകുമാറിനെ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു
ഗുരുതര പരിക്കുകൾ
ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്
ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച കെഎസ്ആർടിസി ബസ് സമീപത്തുള്ള കൊടിമരവും തകർത്ത് കടയുടെ ചുവരിൽ ഇടിച്ചാണ് നിന്നത് കെഎസ്ആർടിസി ഡ്രൈവറും അത്ഭുതകരമായ രക്ഷപ്പെട്ടു
ബൈക്ക് യാത്രികനെ രക്ഷപ്പെടുത്താൻ ശ്രമിച്ചത് കൊണ്ടാണ് ബസ് അപകടത്തിൽപ്പെട്ടതെന്ന് കെഎസ്ആർടിസി ഡ്രൈവർ പറയുന്നു
ബസ് യാത്രക്കാർക്ക് പരിക്കില്ല