മലയാളി ഫിഷിങ് വ്ലോഗര്‍ കാനഡയില്‍ മുങ്ങി മരിച്ചു

കോഴിക്കോട്: കാനഡയില്‍ മലയാളി ഫിഷിങ് വ്ലോഗര്‍ മുങ്ങി മരിച്ചു. തിരുവമ്പാടി കാളിയാമ്പുഴ പാണ്ടിക്കുന്നേല്‍ ബേബിയുടെ മകൻ രാജേഷ് ജോണ്‍(35) ആണ് മരിച്ചത്.കയ്യില്‍ നിന്നും വീണുപോയ ഫിഷിങ് ബാഗ് ചൂണ്ട വച്ച്‌ എടുക്കാനുള്ള ശ്രമത്തിനിടയില്‍ തെന്നി വീഴുകയായിരുന്നെന്നാണ് നി​ഗമനം.

കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ വീട്ടില്‍ നിന്നും പോയ രാജേഷ് രാവിലെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. പിന്നീട് വിവരമൊന്നും ഇല്ലാതായതോടെ ഭാര്യ അനു പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ വെള്ളച്ചാട്ടത്തില്‍ നിന്നു മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇവര്‍ക്ക് ഏദന്‍ എന്നൊരു മകനുണ്ട്.