കഴിഞ്ഞദിവസം കരവാരം തോട്ടയ്ക്കാട് ഗുരു മന്ദിരത്തിന് സമീപം ആൾ ഒഴിഞ്ഞ പുരയിടത്തിൽ രണ്ടുദിവസമായി അവശനായി കാണപ്പെട്ടിരുന്ന കിളിമാനൂർ സ്വദേശി ഉണ്ണി എന്ന വ്യക്തി ഇന്നലെ രാത്രി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ വച്ച് മരണപ്പെട്ടു .
ഏറെ നാളുകളായി കാലിൽ ഉണ്ടായ ഒരു വൃണത്തിന്റെ ചികിത്സയിലായിരുന്നു ഉണ്ണി .
അതിന്റെ കഠിനമായ വേദനയും ഉണ്ണി സഹിക്കുകയായിരുന്നു .
യഥാസമയം ചികിത്സകൾ തുടരാത്തത് കാരണം കാലിലെ പഴുപ്പ് വളരെ ഗുരുതരമാവുകയും പഴുപ്പ് തലയിലേക്ക് കയറുകയും ആയിരുന്നു .
വളരെ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ ദിവസം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്ത ഉണ്ണിയുടെ ശരീരം ചികിത്സകളോട് പ്രതികരിക്കാതെ രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു .
ഇന്ന് ഉച്ചയോടു കൂടി തിരുവനന്തപുരം ശാന്തികവാടത്തിൽ ഉണ്ണിയുടെ സംസ്കാരചടങ്ങുകൾ നടക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചിട്ടുള്ളത് .