പിണങ്ങിപ്പോയ ഭാര്യയെ കാണാനെത്തിയ യുവാവ് ഭാര്യാപിതാവിനെ കുത്തിപ്പരിക്കേല്പിച്ചു

പിണങ്ങിപ്പോയ ഭാര്യയേയും മക്കളേയും കാണാനെന്ന വ്യാജേന ഭാര്യാഗൃഹത്തിലെത്തിയ യുവാവ് ഭാര്യാപിതാവിനെ കുത്തിപ്പരിക്കേല്പിച്ചു. കരിമ്പൻ മണിപ്പാറ തോണിത്തറയിൽ രതിഷ് (39) ആണ് ഭാര്യാ പിതാവിനെ കുത്തിപ്പരിക്കേല്പിച്ചത്. പരിക്കേറ്റ പുഷ്പഗിരി കിഴക്കേപ്പറമ്പിൽ രാജശേഖരൻ (അനിയൻ-60) ഗുരുതരാവസ്ഥയിൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തടസ്സം പിടിക്കാനെത്തിയ രാജശേഖരന്റെ ഭാര്യ ഓമനയ്ക്കും പരിക്കേറ്റു.രതീഷിന്റെ പീഡനം സഹിക്കാൻ കഴിയാതെ 15-ദിവസം മുമ്പ് രണ്ട് കുട്ടികളേയുംകൊണ്ട് പുഷ്പഗിരിയിലെ സ്വന്തം വീട്ടിലെത്തിയ ഭാര്യ രാഖിയെയും മക്കളേയും കാണാനെന്ന വ്യാജേനയാണ് രതീഷ് ഭാര്യാഗൃഹത്തിലെത്തിയത്. തന്നെ കൊലപ്പെടുത്തുകയായിരുന്നു ഭർത്താവിന്റെ ലക്ഷ്യമെന്ന് രാഖി പറഞ്ഞു. കൊലപ്പെടുത്താൻ കത്തിവാങ്ങി വച്ചിട്ടുണ്ടെന്ന് ഇയാൾ പലതവണ തന്നെ വിളിച്ച് പറഞ്ഞിരുന്നതായി രാഖി പറയുന്നു