അതിരപ്പിള്ളി ഒഴികെയുള്ള ടൂറിസം കേന്ദ്രങ്ങൾ ഇന്ന് തുറക്കും

ജില്ലയിൽ മഴ ശക്തമായതിനെ തുടർന്ന് താൽക്കാലികമായി അടച്ചിട്ട ടൂറിസം കേന്ദ്രങ്ങളിൽ അതിരപ്പിള്ളി, തുമ്പൂർമുഴി, വാഴച്ചാൽ ഒഴികെയുള്ളവ ഇന്ന് മുതൽ തുറന്നുപ്രവർത്തിക്കും. അതിരപ്പിള്ളി, തുമ്പൂർമുഴി, വാഴച്ചാൽ എന്നിവ നാളെ തുറക്കും. ( tourist spots except athirappilly open today )സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞ സഹാചര്യത്തിലാണ് തീരുമാനം. അതേസമയം, ഇന്നും കേരളത്തിലെ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ് മുതൽ മലപ്പുറം വരെയും ഇടുക്കി ജില്ലയിലുമാണ് മുന്നറിയിപ്പ്.സംസ്ഥാനത്തിന്റെ കിഴക്കൻ മലയോര മേഖലയിലാകും കൂടുതൽ മഴ ലഭിക്കുക. ഒഡിഷയ്ക്ക് മുകളിൽ നിലനിൽക്കുന്ന തീവ്രന്യൂനമർദവും ഗുജറാത്ത് മുതൽ കേരള തീരം വരെയുള്ള ന്യൂനമർദപ്പാത്തിയുമാണ് മഴ തുടരാൻ കാരണം. കടലിൽ പോകുന്നതിന് മൽസ്യതൊഴിലാളികൾക്ക് ഏർപ്പെടുത്തിയ വിലക്കും തുടരുകയാണ്.