ചെ ഗുവേരയുടെ പ്രവർത്തനവും പ്രത്യയശാസ്ത്രവും പ്രോത്സാഹിപ്പിക്കുന്നതിനായി നിർമ്മിച്ച ഹവാനയിലെ ചെഗുവേര പഠന കേന്ദ്രത്തിന്റെ ഡയറക്ടറായിരുന്നു കാമിലോ ഗുവേര മാർച്ച്. ചെ ഗുവേരയുടെ ആശയങ്ങളുടെ പ്രചാരകനായിരുന്നു കാമിലോയെന്നും ഏറെ വേദനയോടെയാണ് അദ്ദേഹത്തിന് വിട നല്‍കുന്നതെന്നും ക്യൂബൻ പ്രസിഡന്റ് മിഗേൽ ദിയാസ് കനേൽ ട്വീറ്റ് ചെയ്തു.
ചെ ഗുവേരയും ക്യൂബക്കാരിയായ അലെയ്ഡ മാര്‍ച്ചുമായുള്ള വിവാഹത്തില്‍ 1962ലാണ് കാമിലോയുടെ ജനനം. അലെയ്ഡ, സീലിയ, ഏണെസ്‌റ്റോ എന്നിവര്‍ സഹോദരങ്ങള്‍. പെറു സ്വദേശിയായ ഹില്‍ഡ ഗാഡിയയുമായുള്ള ആദ്യ വിവാഹത്തില്‍ ജനിച്ച ഹില്‍ഡ എന്ന മകള്‍ നേരത്തേ മരിച്ചിരുന്നു.