‘എല്ലാ വീട്ടിലും പതാക’; രാജ്യത്ത് ദേശീയ പതാകയ്ക്ക് വൻ ഡിമാൻഡ്

രാജ്യത്ത് ദേശീയ പതാകയ്ക്ക് വൻ ഡിമാൻഡ്. ‘ഹർ ഘർ തിരംഗ’ (എല്ലാ വീട്ടിലും പതാക) ക്യാമ്പയിൻ്റെ ഭാഗമായി പതാകകൾ വലിയ അളവിൽ വിറ്റുപോകുന്നതായി നിർമാതാക്കൾ പറയുന്നു. കഴിഞ്ഞ 16 വർഷത്തിനിടയിൽ ദേശീയ പതാക ഏറ്റവുമധികം വിറ്റഴിഞ്ഞ വർഷമാണ് ഇതെന്ന് മുംബൈയിലെ ‘ദി ഫ്ലാഗ് കമ്പനി’ സഹ സ്ഥാപകൻ ദൽവീർ സിംഗ് നഗി പറഞ്ഞതായി വാർത്താ ഏജൻസിയായ പ്രെസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. (Har Ghar Tiranga Flag)“ഈ വർഷം ദേശീയപതാകയ്ക്ക് മറ്റൊരിക്കലുമില്ലാത്ത ഡിമാൻഡാണ്. കഴിഞ്ഞ 16 വർഷത്തെ ബിസിനസിനിടയിൽ ഇത്രയും ഡിമാൻഡ് ഞാൻ കണ്ടിട്ടില്ല. ഇപ്പോഴും ഞങ്ങൾക്ക് ഓർഡറുകൾ വരുന്നുണ്ട്. എന്നാൽ, അവസാന സമയമായതിനാൽ ചിലതൊക്കെ നിരസിക്കേണ്ടിവന്നു. ഇതുവരെ 10 ലക്ഷം പതാകകൾ ഞങ്ങൾ വിറ്റഴിച്ചുകഴിഞ്ഞു.”- ദൽവീർ സിംഗ് നഗി പറയുന്നു.