പാളത്തിലൂടെ നടക്കുമ്പോൾ തോട്ടിൽ വീണ യുവതികളിലൊരാൾ മരിച്ചു

തൃശ്ശൂര്‍: റെയില്‍വേ ട്രാക്കിലൂടെ നടക്കവേ ട്രെയിന്‍ വരുന്നത് കണ്ട് മാറുന്നതിനിടെ തോട്ടില്‍ വീണ യുവതികളില്‍ ഒരാള്‍ മരിച്ചു. ചാലക്കുടി വി.ആര്‍.പുരത്താണ് സംഭവം.

വി.ആര്‍.പുരം സ്വദേശി ദേവി കൃഷ്ണ (28), ഫൗസിയ (35) എന്നിവരാണ് തോട്ടിലേക്ക് വീണത്. ഗുരുതരമായി പരിക്കേറ്റ ദേവി കൃഷ്ണയാണ് മരിച്ചത്.

റോഡില്‍ വെള്ളമായതിനാല്‍ റയില്‍വെ ട്രാക്കിലൂടെ നടക്കുകയായിരുന്നു ഇവര്‍. അതിനിടെ ട്രെയിന്‍ വരുന്നത് കണ്ട് മാറിനില്‍ക്കുന്നതിനിടെ ആയിരുന്നു അപകടം