മലപ്പുറം വേങ്ങര കണ്ണമംഗലം ഇ കെ പടി, നെല്ലിക്കാപ്പറമ്പിൽ അഭിലാഷിന്റെ മകള്‍ അക്ഷരയാണ് മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ പത്തു മണിയോടെയാണ് സംഭവം.
കുന്നുംപുറം-വേങ്ങര റൂട്ടില്‍ ഇ കെ പടി ഓഡിറ്റോറിയത്തിനു സമീപമായിരുന്നു അപകടം. ഒരു വിവാഹച്ചടങ്ങിനു പോകാന്‍ അമ്മ സരിതക്കൊപ്പം ഓട്ടോയില്‍ കയറാന്‍ ശ്രമിക്കവേ അമിതവേഗതയില്‍ കുന്നുംപുറത്തു ഭാഗത്തു നിന്ന് വരികയായിരുന്ന കാറിടിച്ചാണ് അപകടം.