കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളി കുരിശു കവലയിലെ ഓടയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാറത്തോട് മുക്കാലി തറക്കെട്ടിമരുന്ന് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പുത്തൻപുരയ്ക്കൽ ജെറിൻ ജെയിംസിൻ്റെ മൃതദേഹമാണ് പുലർച്ചെ ഒരു മണിയോടെ കുരിശു കവലയിലെ ഓടയിൽ നിന്ന് കണ്ടെത്തിയത്.സമീപത്തെ തട്ടുകടക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി മൃതദേഹം കരയ്ക്ക് കയറ്റി. മുഖത്തും ശരീരത്തിന്‍റെ പല ഭാഗങ്ങളിലും പരിക്കേറ്റു ചോര വാർന്ന നിലയിലായിരുന്നു മൃതദേഹം. അരയിൽ മദ്യക്കുപ്പിയും തിരുകിയിരുന്നു. മദ്യപിക്കുന്നതിനിടെ സമീപത്തെ കലുങ്കൽ നിന്ന് ഓടയിലേക്ക് വീണതാകാം എന്നതാണ് പൊലീസിന്‍റെ അനുമാനം. പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ അന്തിമ നിഗമനത്തിൽ എത്താൻ ആകുവെന്ന് കാഞ്ഞിരപ്പള്ളി പൊലീസ് അറിയിച്ചു.