ആറ്റിങ്ങൽ: അസംഘടിത തൊഴിൽ മേഘലയിലെ തൊഴിലാളികൾക്ക് തൊഴിൽ സംരക്ഷണവും, മിനിമം വേജസും ഉറപ്പാക്കണമെന്ന് സ്കിൽഡ് വർക്കേഴ്സ് യൂണിയൻ (സിഐറ്റിയു) ആറ്റിങ്ങൽ ഏര്യാ കൺവെൻഷൻ ആവിശ്യപ്പെട്ടു. കൺവെൻഷൻ മുൻ ആറ്റിങ്ങൽ എം.എൽ.എയും സിഐടിയു ജില്ലാ വൈസ് പ്രസിഡന്റുമായ അഡ്വ. ബി സത്യൻ ഉദ്ഘാടനം ചെയ്തു. സിഐടിയു ആറ്റിങ്ങൽ ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ,എം.ജി ജോയ്, പി.കെ ബേബി, എസ്.രാജശേഖരൻ,സി.സുധാകരൻ, ചന്ദ്ര ബോസ് തുടങ്ങിയവർ സംസാരിച്ചു.
പ്രസിഡന്റ് പി. സന്തോഷ്, വൈ:പ്രസിഡന്റ്മാർ കെ. ബേബി, അശോകൻ. സെക്രട്ടറി ജി.സന്തോഷ്കുമാർ, ജോ:സെക്രട്ടറിമാർ ഡി.ദിലിപ് കുമാർ, എ.അലോഷ് ട്രഷറർ ശിവദാസൻ തുടങ്ങിയ 15 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു.