മുത്തശ്ശി മാവിനാണ് ചെമ്പകമഗലത്ത്കാർ യാത്രയയപ്പ് നൽകി ആദരിക്കുന്നത്.
ഹൈവേ വികസനത്തിനായ് മുറിച്ചുമാറ്റപ്പെടുവാൻ പോകുന്ന മുത്തശ്ശി മാവിന് ചെമ്പകമഗലത്ത്കാർ പ്രൗഢമായ യാത്ര അയപ്പാണ് നൽകുന്നത്.
യാത്രഅയപ്പിന്റെ ഭാഗമായി മുത്തശ്ശി മാവിൽ ദീപങ്ങൾ. കൊണ്ട് അലങ്കരിക്കുകയും നാളെ മുത്തശ്ശി മാവിന് വിട എന്ന പേരിൽ പൊതു പരിപാടി.സംഘടിപ്പിച്ചിരിയ്ക്കുകയാണ് ഇവിടുത്തുകാർ.
ഇതിന്റെ ഭാഗമായി പുഷ്പാർച്ചന, പരിസ്ഥിതി സമ്മേളനം, ഓർമ്മകളുടെ പുനർവായന, കവി അരങ്ങ് യാത്രമൊഴി എന്നിങ്ങനെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരെ ഉൾപ്പെടുത്തി വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
ഒരുവട്ടം കൂടി ആ നാട്ടുമാവിൻ തണലിൽ കൂട്ടുകാരുമൊത്തു ഒരുമിച്ചു കൂടാനോ മാമ്പഴകാലത് ഞെട്ടറ്റുവീഴുന്ന മാങ്ങ പറക്കാൻ പരസ്പരം മത്സരം നടത്താനോ കഴിയില്ലെന്ന ദുഖത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ മരണമണി മുഴങ്ങി മുഹൂർത്തവും കാത്തുനിൽക്കുന്ന മുത്തശ്ശി മാവിനെ പൊന്നാട ചാർത്തി ആദരിക്കും. തുടർന്ന് മാവിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ചുമടുതാങ്ങി മറ്റൊരിടത്തേയ്ക്ക് പുനസ്ഥാപിക്കും.
ഒരു വൃക്ഷത്തെ ഇന്നാട്ടുകാർ സ്നേഹിക്കുന്ന പോലെ വേറെ ഒരു നാട്ടിലും ഉണ്ടാകാൻ ഇടയില്ല അത്രമേൽ പ്രിയപ്പെട്ടതാണ് ഈ മുത്തശ്ശി മാവ് ഇവിടുത്ത്കാർക്ക്.