അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം. മൂന്ന് തൊഴിലാളികളെ രക്ഷപ്പെടുത്തി. തുറമുഖ അഴിമുഖത്ത് വെച്ച് ഉണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. കോസ്റ്റൽ പോലീസും മത്സ്യതൊഴിലാളികളും ചേർന്ന് വള്ളം കരയ്ക്കടുപ്പിക്കാനുള്ള ശ്രമം നടക്കുകയാണ്.
അപകടത്തിൽപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇന്ന് രാവിലെ 12 ഓടെയായിരുന്നു അപകടം.