പോലീസ് സഹകരണ സംഘം വൈവിധ്യവത്കരണത്തിന്‍റെ ഭാഗമായി *സഹകരണ സൂപ്പര്‍ ബസാര്‍* എന്ന പേരില്‍ വ്യാപാര സംരംഭം ആരംഭിക്കുകയാണ്. നിത്യോപയോഗ സാധനങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ മുതലായവയുടെ പ്രമുഖ ബ്രാന്‍ഡുകളുടെ വിപുലമായ ശേഖരമാണ് നന്ദാവനം എ ആർ ക്യാമ്പിന് മുൻവശത്ത് ആരംഭിക്കുന്ന ബസാറില്‍ ഒരുക്കുന്നത്. പൊതുവിപണിയേക്കാള്‍ വന്‍വിലക്കുറവില്‍ ഉത്പന്നങ്ങള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുകയാണ് ബസാറിലൂടെ സംഘം ലക്ഷ്യമിടുന്നത്.
*2022 ആഗസ്റ്റ് 22തിങ്കള്‍) വൈകിട്ട് 5 മണിക്ക്* സംഘം ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ ബഹു. സഹകരണ, രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ശ്രീ. വി.എന്‍. വാസവന്‍ സഹകരണ സൂപ്പര്‍ ബസാറിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി ആദ്യവില്‍പനയും ഇലക്ട്രോണിക്സ് ഷോറൂമിന്‍റെ ഉദ്ഘാടനം ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. യും നിര്‍വ്വഹിക്കുന്നതാണ്. ജനപ്രതിനിധികള്‍, വകുപ്പ് മേധാവികള്‍, സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
ഉദ്ഘാടന ചടങ്ങിന്‍റെ വിജയത്തിനായി എല്ലാ തിരക്കുകളും മാറ്റിവച്ച് നിങ്ങളേവരും കൃത്യമായി എത്തിച്ചേരണമെന്ന് അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.
*ജി.ആര്‍.അജിത്ത്*
പ്രസിഡന്‍റ്