*നടന്ന് പോകുന്നതിനിടയിൽ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച പെൺകുട്ടി ചികിത്സയിലിരിക്കെ മരണപ്പെട്ടു*

കഴിഞ്ഞ ശനിയാഴ്ച പാലോട് വച്ചുണ്ടായ സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ്മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന പെൺകുട്ടി മരിച്ചു. ഇടിഞ്ഞാർ വിട്ടികാവിൽ  ശശിയുടെ മകൾ അപർണയാണ് (14) വയസ്സ് മരിച്ചത്.
പാലോട് റേഞ്ച് ഓഫീസിനു മുൻപിൽ ആയിരുന്നു അപകടം.റോഡ് സൈഡിൽ കൂടി നടന്നു പോയ അപർണ്ണയെ സ്കൂട്ടർ പിറകിൽ വന്നു ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കുട്ടി തെറിച്ചു വീണ കുട്ടിയെ ഗുരുതര പരുക്കുകളേടെ അപ്പോൾ തന്നെ തിരുവനന്തപുരം മെഡിക്കൽ പ്രവേശിപ്പിച്ചിരുന്നു.
ഇടിഞ്ഞാർ ട്രൈബൽ ഹൈസ്കൂൾ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനി ആണ് അപർണ്ണ
മാതാവ്. സജിത (late)
സഹോദരൻ. മനു