പതിനാലാം വയസ്സിൽ ആരംഭിച്ച് 93-ാം വയസ്സിലും തുടരുന്ന അദ്ദേഹത്തിന്റെ കാർഷിക അനുഭവങ്ങൾ അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു.
പഴയകാല കൃഷിരീതികളും കാർഷിക ഉപകരണങ്ങളും കൃഷിയുമായി ബന്ധപ്പെട്ട ഉത്സവാഘോഷങ്ങളും ഒക്കെ കുട്ടികളിൽ കൗതുകം ഉണർത്തി.
നല്ല ആഹാരമാണ് നല്ല ആരോഗ്യത്തിന് അടിസ്ഥാനമെന്ന് സന്ദേശം അദ്ദേഹം കുട്ടികൾക്ക് നൽകി.
ലഭ്യമായ സ്ഥലത്ത് സമയം കണ്ടെത്തി എല്ലാവരും തങ്ങളെക്കൊണ്ട് ആകുന്ന തരത്തിൽ കൃഷികൾ ചെയ്യണമെന്നും
കാർഷിക സംസ്ക്കാരം നഷ്ടപ്പെടാതെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു