കരവാരം പഞ്ചായത്തിലെ തോട്ടയ്ക്കാട് മൂന്ന് -നാല് വാർഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന കൊട്ടളമുക്ക്-കൊണ്ണൂറി -തോട്ടയ്ക്കാട് റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധം....

കരവാരം പഞ്ചായത്തിലെ തോട്ടയ്ക്കാട്   മൂന്ന് -നാല് വാർഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന കൊട്ടളമുക്ക്-കൊണ്ണൂറി -തോട്ടയ്ക്കാട് റോഡിന്റെ ശോചനീയാവസ്ഥയിൽ നാട്ടുകാരുടെ പരാതിയെ തുടർന്ന് കോൺഗ്രസ്  പ്രതിഷേധം നടത്തി. വർഷങ്ങളായി  ഈ റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തുകയോ, റോഡ് ടാർ ചെയ്യുകയോ ഉണ്ടായിട്ടില്ല.  നിലവിലെ പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്തുനിന്നോ മെമ്പറുടെ ഭാഗത്തുനിന്നോ  ഒന്നര വർഷമായി യാതൊരുവിധ നടപടികളും  സ്വീകരിച്ചിട്ടില്ല എന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കഴിഞ്ഞ പഞ്ചായത്ത്  ഭരണസമിതി ഉണ്ടായിരുന്നപ്പോൾ ഉള്ള  അതേ അവസ്ഥ തന്നെയാണ് ഇപ്പോഴും ഈ റോഡിൽ തുടരുന്നത്  പ്രശ്‌നത്തിന് അടിയന്തരമായി പരിഹാരമുണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ പഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ സമരം ആരംഭിക്കുമെന്ന്  മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.