നാവായിക്കുളം ഡീസന്റ്മുക്കിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കല്ലമ്പലം :നാവായിക്കുളം ഡീസന്റ്മുക്കിൽ യുവതിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി . നാവായിക്കുളം പൊയ്കവിള വീട്ടിൽ ഷീജയെ(36) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .കഴിഞ്ഞദിവസം വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം . ഉച്ചയോടെ യുവതിയുടെ ഭർത്താവ് ഹാഷിം മദ്യപിച്ച് വീട്ടിലെത്തി യുവതിയെ ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ചതിനെ തുടർന്നാണ് യുവതിയുടെ മരണം എന്ന് ബന്ധുക്കൾ ആരോപിച്ചു . ഇയാൾ യുവതിയെ ദേഹോപദ്രവം ഏൽപ്പിക്കുന്നത് പതിവായിരുന്നു എന്നും പറയപ്പെടുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി . ഇൻക്വസ്റ്റ്,പോസ്റ്റുമാർട്ടം തുടങ്ങിയുള്ള മേൽ നടപടികൾ (ബുധൻ) രാവിലെ നടത്തുമെന്ന് പോലീസ് അറിയിച്ചു . യുവതിയുടെ മരണത്തെ തുടർന്ന് ഭർത്താവ് ഹാഷിമിനെ കല്ലമ്പലം പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. വിദേശത്തായിരുന്ന ഹാഷിം രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത് . അടുത്തയാഴ്ച തിരികെ വിദേശത്തേക്ക് പോകേണ്ടതാണ് . ആഷിക് (21 ) അജ്മൽ (12 ) എന്നിവർ ഷീജയുടെ മക്കളാണ്. മൂത്തമകൻ ആഷിക് കഴിഞ്ഞ ദിവസമാണ് വിദേശത്തേക്ക് പോയത്.