സുനിൽ കുമാറും (പ്രദീപ്) മക്കളും സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറിടിച്ച് സുനിൽ കുമാറും ഇളയ മകൻ അഞ്ച് വയസ് കാരൻ ശ്രീദേവും മരണമടഞ്ഞു. മൂത്ത മകൻ 15 വയസുള്ള ശ്രീഹരി അതീവ ഗുരതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മദ്യപിച്ച് ലെക്കു കെട്ട യുവാക്കൾ അമിത വേഗതയിൽ ഓടിച്ചിരുന്ന ഫോർച്ചൂണർ കാറ് വളവിൽ വളയാതെ മറുവശത്ത് കൂടി എതിരെ പോകുകയായിരുന്ന ബൈക്കിനെ ഇടിച്ച് വശങ്ങളിലുണ്ടായിരുന്ന റോഡ് ബാരിയറിലേക്ക് ഇടിച്ച് കയറ്റി തകർക്കുകയായിരുന്നു. ഇന്നലെ രാത്രി 8 മണിയോടെ സുനിൽ കുമാറിൻ്റെ നഗരൂർ കല്ലിംഗൽ ഉള്ള വീടിനടുത്ത് വച്ചായിരുന്നു ഇത് നടന്നത്.
റോഡിൽ ഇതുപോലുള്ള സംഭവങ്ങൾ ഇന്ന് ഒരു നിത്യസംഭവമായി മാറുകയാണ്. എത്ര ജീവനുകളാണ് റോഡിൽ പൊലിയുന്നത്. ഇങ്ങനെ ഒക്കെ നിരന്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ സർക്കാരുകൾ ഈ ഒരു വിപത്ത് തടയാൻ ഫലപ്രദമായ എന്ത് നടപടികൾ ആണ് എടുക്കുന്നത്?
ഇത്തരം സംഭവങ്ങൾ പോലീസിനും മോട്ടോർ വാഹന വകുപ്പിനും പിഴ ഈടാക്കി പണം സമ്പാദിക്കാൻ ഉള്ള ഒരു അവസരം മാത്രമായി മാറുന്നോ എന്ന് നമ്മൾ സംശയിക്കേണ്ടിയിരിക്കുന്നു.
കാരണം ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ കൊണ്ടു പിടിച്ച ഒരു പരിശോധനയും പിഴ ഇടാക്കലും മാത്രമാണ് കാണാൻ കഴിയുന്നത്. പലപ്പോഴും നിയമലംഘനത്തിന് പിഴ ഈടാക്കിയ ശേഷം അതേ നിയമലംഘനം തുടരാൻ അനുവദിക്കുകയാണ് വാഹന പരിശോദകർ ചെയ്യുന്നത്. പിഴ അടച്ചത് അന്നത്തെ ദിവസം നിയമ ലംഘനം നടത്തുന്നതിനുള്ള ലൈസൻസ് ആയിട്ടാണ് നിലവിൽ കാണുന്നത്.
മൂക്കിന് മുക്കിന് മദ്യശാലകളും വർദ്ധിച്ച് വരുന്ന മയക്ക് മരുന്നിൻ്റെ ലഭ്യതയും പൊതുനിരത്തുകളിലെ യാത്ര വളരെ വലിയ വെല്ലുവിളി തന്നെ ആക്കി തീർത്തിരിക്കുകയാണ്. മദ്യപിച്ച് ലക്ക് കെട്ട് വാഹനം ഓടിക്കരുത് എന്ന് എല്ലാരും ഇത്തരം സംഭവങ്ങൾ കുമ്പോൾ പറയുമെങ്കിലും സ്വന്തം കാര്യത്തിൽ ആരും പ്രാവർത്തികമാക്കാറില്ല എന്നതാണ് പൊതുരംഗത്ത് പ്രവർത്തിക്കുമ്പോൾ കാണാൻ കഴിയുന്നത്. പ്രായ പൂർത്തിയാകാത്ത കുട്ടികളെ കൊണ്ട് പൊതുനിരത്തിൽ വാഹനം ഓടിച്ച് ആനന്ദം കണ്ടെത്തുന്ന രക്ഷിതാക്കളും വർദ്ധിച്ച് വരുകയാണ്. മറ്റുള്ളവർക്ക് പരിക്ക് വരുത്താൻ, മറ്റുള്ളവരുടെ ജീവൻ എടുക്കാൻ ഞാൻ കാരണക്കാരനാകരുത് എന്ന ഒരു കരുതലിന് വലിയ തോതിൽ കുറവ് വരുന്നു. മറ്റുള്ളവരുടെ ജീവനോ സ്വത്തിനൊ ഒക്കെ ഹാനി വരുത്തി ആഘോഷിക്കുന്ന സാഡിസ്റ്റ് വ്യക്തിത്വങ്ങളായി ആളുകൾ അധപതിച്ചു കൊണ്ടിരിക്കുകയാണ്.
സുനിൽ കുമാറിൻ്റെയും മകൻ്റെയും ജീവനെടുക്കുകയും മറ്റൊരു കുട്ടിയെ അതീവ ഗുരുതരാവസ്ഥയിൽ ആക്കുകയും ചെയ്തവർക്കെതിരെ വേണ്ട നിയമ നടപടികൾ സ്വീകരിക്കന്നതോടൊപ്പം ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാർഗ്ഗങ്ങൾ കൈക്കൊള്ളാൻ അടിയന്തിരമായി സർക്കാർ നടപടി സ്വീകരിക്കേണ്ടതാണ്.
എന്തെങ്കിലും ഒരു സംഭവം ഉണ്ടാകുമ്പോൾ ഫൈൻ അടിക്കാൻ വേണ്ടി ഉള്ള പരിശോദനക്കപ്പുറത്ത് സർക്കാരുകൾ റോഡ് അപകടങ്ങൾ കുറയ്ക്കാൻ സമഗ്രമായ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കേണ്ടതാണ്.