*ശ്വാസതടസ്സം നേരിട്ടു മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു.....*

ശ്വാസതടസ്സം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോയ മൂന്നാം ക്ലാസ് വിദ്യാർഥിനി മരിച്ചു. 
 
:കല്ലറ കാഞ്ചി നട എൽ.പി.എസി.ലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ 9 വയസ്സുകാരി വൈഗയാണ് മരിച്ചത്. കാഞ്ചി നട അശ്വതി ഭവനിൽ സുരേഷിന്റെയും അശ്വതിയുടെയും മകളാണ് വൈഗ. 
 
രാത്രിയോടെ കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് കല്ലറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയി. ആശുപത്രിയിൽ എത്തിച്ചേരുന്നതിനു മുന്നേ തന്നെ മരണം സംഭവിച്ചിരുന്ന തായാണ് അറിയുന്നത്.